കളകടർ ഡോ : ഡി സജിത്ത് ബാബു രാജ്യത്തെ മികച്ച കലക്ടർമാരെ തെരെഞ്ഞെടുക്കാനുള്ള മൂല്യനിർണയ പട്ടികയിൽ
കാസർകോഡ് : കാസർഗോഡ് ജല്ലയ്ക്ക് അഭിമാനമായി കളക്ടർ ഡോ ഡി സജിത്ത് ബാബു, രാജ്യത്തെ മികച്ച ജില്ലാ കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിർണയത്തിൽ കാസർകോട് കലക്ടർ ഡോ. ഡി സജിത്‌ബാബുവും. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 12 കലക്ടർമാരാണ് പ്രധാനമന്ത്രിയുടെ മികച്ച കലക്ടർ അവാർഡിന്റെ അവസാനപാദ മത്സരത്തിലുള്ളത്. കേരളം, കർണാടക, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡോ. ഡി സജിത്‌ബാബു മാത്രമാണുള്ളത്.മൂന്നുദിവസത്തിനകം ജേതാക്കളെ പ്രഖ്യാപിക്കും. ‘പൊതുജന സേവനം മെച്ചപ്പെടുത്തലും പരാതികൾ പരിഹരിക്കലും’ എന്ന വിഷയത്തിൽ വെള്ളിയാഴ്‌ച പകൽ 11.30ന് നടന്ന വീഡിയോ കോൺഫറൻസിൽ ഡോ. ഡി സജിത്‌ബാബു പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ പഠിച്ച് വിദഗ്‌ധ സമിതിയാണ് ഫലം പ്രഖ്യാപിക്കുക.ഫയൽ നീക്കം, നികുതിപിരിവ്, പരാതി പരിഹാര അദാലത്ത്, പഞ്ചായത്തുകളിലെ സന്ദർശനം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ഇടപെടലാണ് ഡോ. ഡി സജിത്‌ബാബുവിന് നേട്ടമായത്.വെസ്‌റ്റ് ഗോദാവരി (ആന്ധ്ര), തവാങ് (അരുണാചൽ പ്രദേശ്), നവാഡ (ബിഹാർ), യമുനാ നഗർ, മഹേന്ദ്ര ഗഡ് (ബിഹാർ), ഗന്ധർബാൽ (ജമ്മു–- കശ്‌മീർ), പർബാനി (മഹാരാഷ്ട്ര), ജലന്ധർ (പഞ്ചാബ്), സിറോഹി (രാജസ്ഥാൻ), സിർസില (തെലങ്കാന), ജാൻസി (യുപി) ജില്ലകളിലെ കലക്ടർമാരും അവസാന റൗണ്ടിലുണ്ട്