കാഞ്ഞങ്ങാട് സബ് കലക്ടറായി ഡി.ആര്‍ മേഘശ്രീയെ നിയമിച്ചു

കാഞ്ഞങ്ങാട്: ഡി.ആര്‍ മേഘശ്രീയെ കാഞ്ഞങ്ങാട് സബ് കലക്ടറായി നിയമിച്ചു.കാര്‍ണ്ണാടക ചിത്രദുര്‍ഗ ഡോഡേരി സ്വദേശിനിയാണ്.
ഇവര്‍ക്കൊപ്പം സംസ്ഥാനത്ത് ഏഴ് സബ് കലക്ടര്‍ മാരെയും നിയമിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അനു കുമാരിയാണ് തലശ്ശേരി സബ് കളക്ടര്‍. ചേതന്‍ കുമാര്‍ മീണ – തിരുവല്ല, ഡോ: ഹാരിസ് റഷീദ് -ഫോര്‍ട്ട് കൊച്ചി, എം. എസ്. മാധവിക്കുട്ടി – തിരുവനന്തപുരം, രാജീവ് കുമാര്‍ ചൗധരി – കോട്ടയം, ശിഖാ സുരേന്ദ്രന്‍ – കൊല്ലം എന്നിവരാണ് പുതിയ സബ് കലക്ടര്‍മാര്‍. ഐ.എ.എസ് ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയ വരാണ് ഇവര്‍. കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനക്കയറ്റം ലഭിച്ച പുതിയ തസ്തികയിലേക്ക് ഉടന്‍ പോകും.