മഞ്ചേശ്വരം മിയാപദവ് കൊല : ആയുധങ്ങള്‍ കണ്ടെടുത്തു
മഞ്ചേശ്വരം : മിയാപദവ് ബേരികെയിലെ കൃപാകരയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിനിടെ മൂന്ന് ആയുധങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് മിയാപദവ് കെദങ്ങാടിയിൽ വെച്ച് മർദനമേറ്റ കൃപാകര കൊല്ലപ്പെടുന്നത്. മർദ്ദിക്കാൻ ഉപയോഗിച്ച കമ്പിപ്പാര, വടി കത്രിക എന്നിവയാണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൌസ് ഓഫീസർ പി അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. കൃപാകര മർദ്ദനമേറ്റ് അബോധാവസ്ഥയിൽ കിടന്ന സ്ഥലത്തിന് സമീപത്താണ് ഇവ കണ്ടെത്തിയത്. കത്രിക ജിതേഷ് ആക്രമിക്കാനായി കൃപാകര കൊണ്ടുവന്നതായിരുന്നു. നാലുപേരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. മൂന്നുദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാൻ ആകും എന്നാണ് സൂചന. പോലീസ് അന്വേഷണം പറയുന്ന ചിലർ കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്