മഞ്ചേശ്വരം ഹൊസബട്ടൊ കടപ്പുറത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ തടിച്ചുകൂടി അധികൃതർ നടപടിയെടുത്തില്ല
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 വ്യാപനം തുടരുന്നതിനിടെ മഞ്ചേശ്വരം ഹൊസബട്ടൊ കടപ്പുറത്ത് മത്സ്യ ബന്ധനവുമായി ബന്ധപെട്ട് ശനിയാഴ്ച രാവിലെ ആയിരങ്ങൾ തടിച്ച് കൂടിയ വിവരം ബന്ധപ്പെട്ടവരെ നേരിട്ട് അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് പരാതി.
ജില്ലഫിഷറീഷ് ഡെപ്യൂട്ടി ഡയറക്ടർക്ക് ഫോൺ മുഖാന്തിരം വിളിച്ച് പറഞ്ഞിട്ടും, നടപടിയെടുത്തിട്ടില്ലെന്നും, കോവിഡ് 19 മാനദണ്ഡങ്ങൾ പറഞ്ഞ് കടകൾ അടപ്പിക്കുകയും, ബൈക്കിലിരുന്ന് ഫോൺ ചെയ്യുമ്പോൾ മൂക്കിന് താഴെ മാസ്ക് കണെന്ന് പറഞ്ഞ് പിഴ ചുമത്തുകയും ചെയ്യുന്ന പോലിസധികൃതർ ആയിരങ്ങൾ തടിച്ച് കൂടിയത് അറിയാതെ പോയത് പോലീസിന്റെ നിശ് ക്രിയത്വമാണ് പ്രകടമാകുന്നതെന്നും, മഞ്ചേശ്വരം തീരദേശ മേഖലയിലും, മണ്ഡലങ്ങളിലും കോവിഡ് വ്യാപമാകാൻ കാരണമാകുന്ന ഇത്തരം ആൾകൂട്ടങ്ങൾക്ക് നിമിത്തമായ സംഭവങ്ങളിലും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ നിസ്സംഗതയും അന്വേഷിച്ച് നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി അംഗവും, പ്രമുഖ അഭിഭാഷകനുമായ ബഷീർ ആലടി ഡി ജി പിക്ക് പരാതി നൽകി.