KSDLIVENEWS

Real news for everyone

ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്, സമിതിയെ നിയോഗിച്ചു

SHARE THIS ON

അഹമ്മദാബാദ്: ഏക സിവില്‍ കോഡിലേക്ക് ഗുജറാത്തും. സിവില്‍ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്‍ജി അധ്യക്ഷനായ സമിതി വിവിധവശങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതോടെ തുല്യത ഉറപ്പാക്കപ്പെടുമെന്ന് ഗതാഗത മന്ത്രി പൂര്‍ണേഷ് മോദി പറഞ്ഞു. തീരുമാനത്തിന് ഗുജറാത്ത് സര്‍ക്കാരിന് നന്ദിയെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രുപാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!