KSDLIVENEWS

Real news for everyone

സ്വര്‍ണ്ണമെത്തിച്ച കാരിയറും തട്ടാനെത്തിയ സംഘവും കരിപ്പൂരില്‍ പിടിയില്‍

SHARE THIS ON

കോഴിക്കോട് : കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും സ്വര്‍ണ്ണമെത്തിച്ച കാരിയറും ഇത് തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസ് പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാരിയര്‍ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മുഹമ്മദ് അനീസും നാലംഗ സംഘവുമാണ് പിടിയിലായത്. മുഹമ്മദ് അനീസിന്റെ അറിവോടെയാണ് കണ്ണൂരില്‍ നിന്ന് നാലംഗ സംഘം ഐഫോണുകളും സ്വര്‍ണവും തട്ടാന്‍ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്നും പൊലീസ് പിടികൂടി. സ്വര്‍ണ്ണമടക്കം വിദേശത്ത് നിന്നുമെത്തിച്ച അനീസ്, കൊടുത്തുവിട്ടയാളെ പറ്റിച്ച്‌ കണ്ണൂരില്‍ നിന്നുള്ള സംഘത്തിന് കൈമാറാനായിരുന്നു ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!