KSDLIVENEWS

Real news for everyone

മംഗളൂരുവില്‍ കടല്‍ത്തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ചു

SHARE THIS ON

മംഗളൂരു: മംഗളൂരുവില്‍ കടല്‍ത്തീരത്ത് നങ്കൂരമിട്ടിരുന്ന മൂന്ന് ബോട്ടുകള്‍ക്ക് തീപിടിച്ചു. പനമ്ബൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കസബ ബെങ്കരെ കടല്‍ത്തീരത്താണ് അപകടമുണ്ടായത്. ഒരു ബോട്ടില്‍ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ബോട്ടില്‍ തീപിടുത്തമുണ്ടായത്. ഇന്ധനത്തില്‍ തീ പിടിച്ചതാവാം അപകടകാരണമെന്നാണ് വിവരം. വളരെപ്പെട്ടെന്ന് തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചത് വലിയ അപകടമൊഴിവാക്കി. തീപിടിച്ച ബോട്ടുകള്‍ക്ക് സമീപം നിരവധി ബോട്ടുകള്‍ നങ്കൂരമിട്ടിരുന്നു. എന്നാലീ ബോട്ടുകളിലേക്ക് തീ പടരുന്നതിന് മുമ്ബ് തന്നെ തീയണയ്ക്കാനായി.


മൂന്ന് ബോട്ടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീപിടിക്കുന്ന സമയം ബോട്ടുകളില്‍ ചരക്കും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!