KSDLIVENEWS

Real news for everyone

കോഴിക്കോട് നഗരത്തില്‍ പോലീസിന് നേരേ ഗുണ്ടാ ആക്രമണം, ജീപ്പ് എറിഞ്ഞ് തകര്‍ത്തു; പോലീസുകാരന് പരിക്ക്

SHARE THIS ON

കോഴിക്കോട് നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പോലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. സി.ഐ. ഉമേഷിന്റെയും എസ്.ഐ. കെ.ടി.ബിജിത്തിന്റെയും നേതൃത്വത്തിൽ ദിവസവും പട്രോളിംഗും റെയ്ഡും നടക്കുന്നത് മയക്കുമരുന്നു സംഘത്തിന് ഭീഷണിയായി മാറി. അടുത്തിടെ ട്രാൻസ്ജെൻഡേഴ്സിനെ തേടി അസമയത്ത് എത്താറുള്ളവർക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സി.ഐ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉടൻ പ്രതികൾ പിടിയിലാവുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!