KSDLIVENEWS

Real news for everyone

നെയ്യാത്തിൻകര സംഭവത്തിൽ ബാലാവകാശ കമ്മിഷന്റെ ഇടപെടൽ , മകന് പൂർണസംരക്ഷണം നൽകണമെന്ന് പോലീസിന് നിർദേശം

SHARE THIS ON

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍ പൊള്ളലേറ്റു മരണമടഞ്ഞ സംഭവത്തില്‍ മകന് പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ദമ്ബതികളുടെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍, ഫാ. ഫിലിപ്പ് പരക്കാട്ട്, സി. വിജയകുമാര്‍ എന്നിവര്‍ അതിയന്നൂരില്‍ സംഭവം നടന്ന ലക്ഷം വീട് കോളനിയില്‍ എത്തി ദമ്ബതികളുടെ മക്കളും ബന്ധുക്കളും സമീപവാസികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടിക്ക് ഏതുതരത്തിലുള്ള സംരക്ഷണം നല്‍കണമെന്ന് സ്ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോടും ജില്ല ശിശുസംരക്ഷണ ഓഫീസറോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!