KSDLIVENEWS

Real news for everyone

മുകേഷ് അംബാനി വിശ്രമജീവിതത്തിലേക്ക്; റിലയന്‍സ് റീടെയിലിലും തലമുറമാറ്റം, ഇഷയെത്തും

SHARE THIS ON

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ റീടെയിലിലും മാറ്റം വരുന്നു. റിലയന്‍സ് റീടെയിലിന്റെ തലപ്പത്തേക്ക് ഇഷ അംബാനിയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റിലയന്‍സ് റീടെയില്‍ വെന്‍ച്വറിന്റെ ഡയറക്ടറാണ് ഇഷ. നിര്‍ണായക സ്ഥാനങ്ങള്‍ വിട്ടൊഴിഞ്ഞ് മുകേഷ് അംബാനി വിശ്രമജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കങ്ങളില്ലാതെ റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

30കാരിയായ ഇഷ അംബാനി യാല യൂനിവേഴ്സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.ഇതാദ്യമായാണ് മുകേഷ് അംബാനി റിലയന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഔദ്യോഗികമായി മാറി നില്‍ക്കുന്നത്. ഇതിന്റെ മുന്നൊരുക്കമായി കഴിഞ്ഞ വര്‍ഷം തന്നെ റിലയന്‍സ് ജിയോയുടെയും റീടെയിലിന്റേയും പല പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചത് മക്കളായിരുന്നു. എന്നാല്‍, ചുമതലകള്‍ ഔദ്യോഗികമായി അവര്‍ക്ക് കൈമാറിയിരുന്നില്ല.

നേരത്തെ വാള്‍ട്ടണ്‍ പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ എങ്ങനെയാണ് അധികാരകൈമാറ്റം നടത്തുന്നുതെന്നത് സംബന്ധിച്ച്‌ മുകേഷ് അംബാനി ഗവേഷണം നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മക്കള്‍ക്ക് കമ്ബനികളുടെ സ്വതന്ത്ര ചുമതല കൈമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!