ഓണം കരുതലോടെ ആഘോഷിക്കണം ; മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞു’ -പ്രധാനമന്ത്രി പറഞ്ഞു.
ആഗോള കളിപ്പാട്ട വ്യവസായത്തില്‍ ഇന്ത്യയുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും സ്വാശ്രയ ഇന്ത്യയാകുന്നതിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി സംരംഭകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്ബന്നമായ പാരമ്ബര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. നല്ല കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ കഴിവുള്ളവരും പ്രഗത്ഭരുമായ നിരവധി കരകൗശലത്തൊഴിലാളികള്‍ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല. കുട്ടികളുടെ സര്‍ഗാത്മകത പുറത്തെടുക്കാന്‍ സഹായിക്കുന്നവയാണ്. രാജ്യത്തെ ചില പ്രദേശങ്ങള്‍ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിക്കുകയാണ്. രാംനഗരത്തിലെ ചന്നപട്ടണം (കര്‍ണാടക), കൃഷ്ണയിലെ കോണ്ടപളളി (ആന്ധ്രാപ്രദേശ്), തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബ്രി, യുപിയിലെ വാരണാസി എന്നിവ പോലുളള സ്ഥലങ്ങള്‍ ഉദാഹരണം’ -അദ്ദേഹം പറഞ്ഞു.