KSDLIVENEWS

Real news for everyone

കെ.എസ്.ആർ.ടി.സി ഡ്യൂട്ടിപരിഷ്കരണം പരീക്ഷണത്തിലേക്ക്; പണിമുടക്കിലുറച്ച് ടി.ഡി.എഫ്

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യൂണിയനുകളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിൽ 12 മണിക്കൂർവരെ പരമാവധി നീളാവുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനമായി.

ഒമ്പത് ഡിപ്പോകളിലേക്ക് ഷെഡ്യൂൾ തയ്യാറാക്കിയെങ്കിലും പരസ്പരധാരണയെത്തുടർന്ന് ശനിയാഴ്ചമുതൽ പാറശ്ശാല ഡിപ്പോയിൽമാത്രമാകും പുതിയ ഡ്യൂട്ടിക്രമം നടപ്പാക്കുക. സി.ഐ.ടി.യു., ബി.എം.എസ്. സംഘടനകൾ ഇതുസംബന്ധിച്ച് മാനേജ്‌മെന്റുമായി ധാരണയിലെത്തിയെങ്കിലും കോൺഗ്രസ് സംഘടനയായ ടി.ഡി.എഫ്. പണിമുടക്കിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ചമുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച ടി.ഡി.എഫിന്റെ അടിയന്തരയോഗം ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!