KSDLIVENEWS

Real news for everyone

ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജി തളളി

SHARE THIS ON

തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി. കേസില്‍ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു പ്രതികളുടെ വാദം. നേരത്തെ നെയ്യാറ്റിന്‍കര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു. പാറശ്ശാല സ്വദേശിയായ ഷാരോണ്‍ രാജിനെയാണ് കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!