KSDLIVENEWS

Real news for everyone

കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു, തനിയെ റോഡിലേക്ക് നീങ്ങി ഭിത്തിയിലിടിച്ചു

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്.ആര്‍ക്കും പരിക്കില്ല റോഡരികില്‍ നിര്‍ത്തിയ വാഹനം തീപിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തി തീയണച്ചു. കാറിന്റെ മുന്‍ ഭാഗമാണ് കത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!