മൊഗ്രാൽ കൊപ്പളം റെയിൽവേ അടിപ്പാത ;
ടെണ്ടർ നടപടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞു ; നിർമ്മാണം തുടങ്ങിയില്ല ; പൗര സമിതി പ്രക്ഷോഭത്തിലേക്ക്

മൊഗ്രാൽ : കൊപ്പളം തീരദേശവാസികൾക്ക് ആശ്വാസമായി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച അടിപ്പാത പണി തുടങ്ങാത്തതിൽ കൊപ്പളം പൗരസമിതി പ്രതിഷേധിച്ചു . ചുവപ്പ് നാടയിൽ കുരുങ്ങി വർഷങ്ങളോളം നീണ്ടുപോയ ഈ പദ്ധതി ഒടുവിൽ കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തുകയും മുഴുവൻ തുകയും അനുവദിക്കുകയും ചെയ്തിട്ടും പണി നടത്താതെ നീട്ടിക്കൊണ്ടുപോവുകയാണെന്നു നാട്ടുകാർ ആരോപിച്ചു . തമിഴ്നാട് ആസ്ഥാനമായ കമ്പനിയാണ് പിന്നീട് ടെണ്ടർ എടുത്തത് . എന്നാൽ ടെണ്ടർ നടപടി കഴിഞ്ഞ് മാസങ്ങളായിട്ടും നിർമ്മാണം തുടങ്ങിയില്ല . പ്രദേശവാസികളുടെ ഈ അടിസ്ഥാനാവശ്യം തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം ചർച്ചയാവുകയും പിന്നീട് വാർത്ത പോലുമാവാതിരിക്കുകയും ചെയ്യുകയാണെന്നു നാട്ടുകാർ പരിതപിച്ചു . നിയമാസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരണമടക്കമുള്ള സമര മുറകളാണ് ഇനി വരാൻ പോകുന്നതെന്നും പൗരസമിതി ഭാരവാഹികൾ പറയുന്നു .

