ഐഎആർഒ ചെയർമാൻ കെ ശിവന്റെ കാലാവധി ഒരുവർഷം കൂടി നീട്ടി

ബംഗളൂരു: ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. 2022 ജനുവരി 14 വരെയാണ് ഇപ്പോള്‍ ശിവന് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്
കേന്ദ്ര നിയമനകാര്യ സമിതിയാണ് ശിവന്റെ കാലാവധി നീട്ടി നല്കാന് തീരുമാനിച്ചത്. ഐഎസആര്‍ഒ ചെയര്മാന് കേന്ദ്രം സര്‍വ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവര്‍ത്തിക്കുന്നത്

