KSDLIVENEWS

Real news for everyone

Covid_19
കൊറോണ തുണച്ചു.
33 തവണ പരാജയപ്പെട്ട മുഹമ്മദ് നൂറുദ്ദീൻ പത്താം ക്ലാസ് ജയിച്ചു

SHARE THIS ON

കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതത്തെ കുറിച്ച് മാത്രമാണ് പുറത്തുവരുന്ന വാർത്തകൾ മുഴുവൻ . എന്നാൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീന് കൊറോണ ഒരു അനുഗ്രഹമാണ് . കൊറോണയിലൂടെ മുഹമ്മദിന് ലഭിച്ചത് ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു നേട്ടം . ഈ നേട്ടം മറ്റൊന്നുമല്ല , പത്താംക്ലാസ് വിജയം . 33 വർഷമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും എല്ലാ തവണയും മുഹമ്മദ് നൂറുദ്ദീൻ പരാജയപ്പെട്ടു . എന്നാൽ ഇത്തവണ പത്താംക്ലാസ് പരീക്ഷയിൽ അദ്ദേഹം വിജയിച്ചിരിക്കുകയാണ് . കോവിഡിനെ തുടർന്ന് പരീക്ഷ നടത്താതെ എല്ലാ പത്താംക്ലാസ് വിദ്യാർഥികളെയും വിജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചിരുന്നു . ഇതിനെ തുടർന്നാണ് മുഹമ്മദ് നൂറുദ്ദീനും വിജയിച്ചിരിക്കുന്നത് .33 വർഷമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നു . എന്നാൽ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് എല്ലാവർഷവും പരാജയപ്പെട്ടു . ഇംഗ്ലീഷ് പഠിപ്പിച്ചു തരാനും ആരും ഉണ്ടായിരുന്നില്ല മുഹമ്മദ് നൂറുദ്ദീൻ എഎൻഐയോട് പറഞ്ഞു . സഹോദരന്റെയും സഹോദരിയുടെയും സഹായത്തോടെയാണ് പഠിച്ചിരുന്നത് . ഓരോതവണ പരാജയപ്പെടുമ്ബോഴും വീണ്ടും വീണ്ടും ഞാൻ പരീക്ഷ എഴുതാൻ അപേക്ഷിക്കുമായിരുന്നു . കാരണം ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിക്കു പോലും പത്താംക്ലാസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്- അദ്ദേഹം പറയുന്നു . ഭാഗ്യത്തിന് പത്താംക്ലാസ് സർട്ടിഫിക്കറ്റ് കാണിക്കാതെ തന്നെ എനിക്ക് സെക്യൂരിറ്റിയായി ജോലി കിട്ടി . 1989 മുതൽ 7000 രൂപ ശമ്പളം വാങ്ങുന്നു . എനിക്ക് നാല് മക്കളുമുണ്ട് . കോവിഡിനെ തുടർന്ന് ഇളവ് നൽകിയതിനാൽ ഇത്തവണ ഞാൻ. വിജയിച്ചിരിക്കുന്നു.  മുഹമ്മദ് നൂറുദ്ദീൻ പറഞ്ഞു.  പഠനം തുടരുമെന്ന് നൂറുദ്ദീൻ പറയുന്നു.  ബിരുദവും പി.ജിയും പൂർത്തിയാക്കിയിരിക്കണം.  മികച്ച ജോലി നേടുക.  വിദ്യാസമ്പന്നനായ ഒരു വ്യക്തിയെ എല്ലായിടത്തും ബഹുമാനിക്കും.  അവന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!