കര്‍ഷകരുടെ ‘ചുവന്ന പൊന്ന്’ ! 45 ദിവസം; 40,000 പെട്ടി തക്കാളി വിറ്റ് കര്ഷകന് നേടിയത് 4 കോടി!

അമരാവതി: അനുദിനം കുതിച്ചുയരുന്ന തക്കാളിവില സാധാരണക്കാരന്റെ ബജറ്റ് താളംതെറ്റിക്കുമ്ബോള് തക്കാളിവിറ്റ് കര്ഷകന് കോടീശ്വരനായി!
ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള കര്ഷകന് ചന്ദ്രമൗലിയാണ് തക്കാളികൃഷി കൊണ്ട് നേട്ടമുണ്ടാക്കിയത്. 45 ദിവസം കൊണ്ട് 40,000 പെട്ടി തക്കാളി വിറ്റ ചന്ദ്രമൗലിക്കു ലഭിച്ചത് നാലു കോടി രൂപയാണ്!
അതിനൂതന കാര്‍ഷിക സാങ്കേതികവിദ്യയുടെ സഹായത്തോടെ 22 ഏക്കറിലാണ് ചന്ദ്രമൗലി കൃഷി ചെയ്തത്. ഏപ്രില്‍ ആദ്യ വാരം വിത്തുവിതച്ച് ജൂണ്‍ അവസാനത്തോടെ വിളവെടുത്തു. വ്യത്യസ്ത ഇനം വിത്താണ് ഇക്കുറി വിതച്ചത്. പുതയിടല്‍, മൈക്രോ ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും പരീക്ഷിച്ചു. മികച്ച വിളവ് ലഭിച്ചതായി ചന്ദ്രമൗലി പറഞ്ഞു.
കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് തക്കാളി വില്‍പ്പനയ്ക്കെത്തിച്ചത്. 45 ദിവസം കൊണ്ട് നാല്‍പ്പതിനായിരം പെട്ടി തക്കാളി വിറ്റഴിച്ചതായും നാലു കോടിയോളം രൂപ ലഭിച്ചെന്നും ചന്ദ്രമൗലി പറഞ്ഞു. 15 കിലോ തക്കാളി അടങ്ങുന്ന ഒരു പെട്ടിക്ക് ആയിരം മുതല്‍ 1500 രൂപ വരെ ലഭിച്ചു. 22 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനും തക്കാളി ചന്തയിലെത്തിക്കാനുമുള്പ്പെടെ ഒരു കോടി
രൂപ ചെലവായി. മൂന്നു കോടി രൂപ തക്കാളി വിറ്റ് ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തക്കാളി വിലയിലെ കയറ്റം കര്‍ഷകന്റെ ജീവന് നഷ്ടമാക്കിയ സംഭവവുമുണ്ടായി. ഇക്കഴിഞ്ഞ 13 ന് ആന്ധ്രയിലെ തന്നെ അണ്ണാമയ്യാ ജില്ലയിലെ മദനപ്പള്ളിയിലാണ് ദാരുണസംഭവം. തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായി കര്‍ഷകനെ കൊലപ്പെടുത്തിയിരുന്നു. തക്കാളി വില റോക്കറ്റ് പോലെ ഉയര്‍ന്നതിനിടെ ജൂലൈ 13 നായിരുന്നു സംഭവം.
അറുപതുകാരന നരീം രാജശേഖര്‍ റെഡ്ഡിയെന്ന കര്‍ഷകനെ അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. തക്കാളി വിറ്റ പണം രാജശേഖറിന്റെ കൈവശമുണ്ടെന്നു മനസിലാക്കിയവരാണ് കൊലപാതകത്തിന് പിന്നില്‍. ഇതിന് തൊട്ടുമുമ്ബത്തെ ദിവസം ഇയാള്‍ 70 പെട്ടി തക്കാളി ചന്തയിലെത്തിച്ചിരുന്നു. കൂടാതെ സംഭവദിവസം വൈകിട്ട് ഒരു സംഘം തക്കാളി അന്വേഷിച്ചു പാടത്തു വരികയും ചെയ്തിരുന്നു.

