KSDLIVENEWS

Real news for everyone

കരിപ്പൂര്‍ വിമാനാപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തു വയസ്സുകാരി മിന്‍ഹ ആശുപത്രി വിട്ടു

SHARE THIS ON

പെരിന്തല്‍മണ്ണ: കരിപ്പൂരിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയി?ല്‍ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മഞ്ചേരി പത്തപ്പിരിയം വടക്കന്‍വീട്ടില്‍ ഷമീറിെന്റ മകള്‍ മിന്‍ഹ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

മാതാവിനും സഹോദങ്ങള്‍ക്കുമൊപ്പമാണ് മിന്‍ഹയും നാട്ടിലേക്ക് വിമാനത്തിലെത്തിയത്. പിതാവ് ഗള്‍ഫിലായിരുന്നതിനാല്‍ കുടുംബവും അവിടെയായിരുന്നു. തലക്ക് മുറിവേറ്റ മിന്‍ഹ അപകടസ്ഥലത്തുതന്നെ അബോധാവസ്ഥയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി.

തലക്കുള്ളില്‍ രക്തസ്രാവമുണ്ടായതായും നട്ടെല്ലിന്് പൊട്ടലും ശ്വാസകോശങ്ങള്‍ക്ക് ചതവും വയറിനകത്ത് രക്തസ്രാവവും കണ്ടെത്തിയിരുന്നു. 24 ദിവസത്തിന് ശേഷം പൂര്‍ണമായി സുഖംപ്രാപിച്ചാണ്മിന്‍ഹ വീട്ടിലേക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!