KSDLIVENEWS

Real news for everyone

വെഞ്ഞാറമൂട് കൊലപാതകം
മുഖ്യ പ്രതി അറസ്റ്റിൽ

SHARE THIS ON

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിൽ . സജീവ് എന്ന വ്യക്തിയാണ് അറസ്റ്റിലായത് . പിടികൂടിയ പ്രതിയെ നാട്ടുകാർ ചേർന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നു . സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികൾ പിടിയിലായെന്നാണ് സൂചന . വെഞ്ഞാറമ്മൂട് കൊലപാതക കേസിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി എറിയിച്ചിരുന്നു . സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം . മുൻപും വധശ്രമക്കേസിൽ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത് . വെഞ്ഞാറമ്മൂടിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറൽ എസ്.പി പറഞ്ഞു .ഇന്ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചത് . മിഥിലാജ് ( 30 ) , ഹഖ് മുഹമ്മദ് ( 24 ) , എന്നിവരാണ് മരിച്ച ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത് . മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ് . പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!