സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര ചെയ്യാം ; വാണിജ്യാടിസ്ഥാനത്തിൽ യാത്ര സംഘടിപ്പിക്കാൻ ശ്രമം
റിയാദ്: സൗദിയില്‍ നിന്ന് ഇനി ബഹിരാകാശ യാത്ര ചെയ്യാം. വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാനാണ് സൗദി സ്പേസ് ഏജന്‍സി ഒരുങ്ങുന്നത്.
റിയാദ് : സൗദിയില്‍ നിന്ന് ബഹിരാകാശത്തേക്ക് വൈകാതെ വാണിജ്യാടിസ്ഥാനത്തില്‍ യാത്രകള്‍ സംഘടിപ്പിക്കുമെന്ന് സൗദി സ്പേസ് ഏജന്‍സി ഉപദേഷ്ടാവ് ഹൈദം അല്‍ തുവൈജിരിയാണ് അറിയിച്ചത്. ആഗോള തലത്തില്‍ നിരവധി കമ്ബനികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്രകള്‍ ആരംഭിക്കാന്‍ നീക്കം തുടങ്ങിയ പശ്ചാത്തലത്തിലാണ് സൗദി സ്‌പേസ് ഏജന്‍സിയും ബഹിരാകാശ ഇതിനുള്ള ഒരുക്കം തുടങ്ങിയത്. വാണിജ്യ, ടൂറിസ്റ്റ് യാത്രകള്‍ ഉള്‍പ്പെടെ വ്യത്യസ്ഥമായ നിക്ഷേപ മേഖലകള്‍ ബഹിരാകാശ വ്യവസായം തുറന്നിടും. വിവിധ മേഖലകളെയും ഉള്‍പ്പെടുത്തി സൗദി സ്പേസ് ഏജന്‍സി വൈകാതെ പദ്ധതികള്‍ ആരംഭിക്കും. ദേശീയ സുരക്ഷക്ക് സംരക്ഷണം നല്‍കാനും ആരോഗ്യ പരിസ്ഥിതി സുരക്ഷാ മേഖലകളിലും ബഹിരാകാശ മേഖല സഹായിക്കുമെന്ന് സൗദി സ്പേസ് ഏജന്‍സി ഉപദേഷ്ടാവ് ഹൈൂദം അല്‍ തുവൈജിരി പറഞ്ഞു.