KSDLIVENEWS

Real news for everyone

📝📝📝
ചരിത്ര ദിനത്തിൽ…
പുതു ചരിത്രം രചിച്ച്…
മിൻഹ ഓൺലൈൻ ക്ലാസിന് തുടക്കമായി

SHARE THIS ON

📝📝📝
ചരിത്ര ദിനത്തിൽ…
പുതു ചരിത്രം രചിച്ച്…
മിൻഹ ഓൺലൈൻ ക്ലാസിന് തുടക്കമായി
▫️▫️▫️▫️▫️
കാസറഗോഡ്: നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ മുഹർറം പത്തിന്റ ചരിത്ര ദിനത്തിൽ സ്ത്രീ സമൂഹത്തിന്റ വിദ്യാഭ്യാസ മേഖലയിൽ പുതു ചരിത്രം രചിച്ച് മിൻഹ ഓൺലൈൻ ക്ലാസിന് തുടക്കമായി.

പ്രമുഖ സയ്യിദ് കുടുംബത്തിലെ ബീ.വി അടക്കം
പ്രഗത്ഭരായ ഒൻപത് സുന്നീ വനിതാ പണ്ഡിതകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ബാച്ചിൽ നാട്ടിലെയും വിദേശത്തെയും 15നും 50 നും ഇടയിൽ പ്രായമുള്ള നൂറിൽപരം മലയാളികളായ വനിതാ പഠിതാക്കളാണുള്ളത്

ഖുർആൻ,തജ്‌വീദ്,ഹദീസ്, ഫിഖ്ഹ്‌,അദ്കാർ,ചരിത്രം, മൗലീദ്,ബുർദ, എന്നീ വിഷയങ്ങൾക്ക് പുറമെ സന്തുഷ്ട കുടുംബം സാധ്യമാക്കാൻ ആവശ്യമായ കൗൺസിലിംഗ് ക്ലാസുകളും നടക്കും.

ദിവസവും മൂന്നു പിരീഡുകളായി ഒന്നര മണിക്കൂർ നേരം വാട്സാപ്പ് വഴിയാണ് ക്ലാസുകൾ നടക്കുന്നത്..

നാലു മാസത്തെ പഠനം പൂർത്തിയാക്കുന്നവർക്ക് മിൻഹ എജ്യുക്കേഷനൽ ഗ്രൂപ്പിന്റെ സർട്ടിഫിക്കറ്റ് നൽകും.

മിൻഹ കോഴ്സിന്റ മാഹത്മ്യം മനസ്സിലാക്കി വിദേശ രാജ്യങ്ങളിൽ നിന്നടക്കം ദിവസവും നിരവധി അപേക്ഷകളാണ് വന്നുകൊണ്ടിരിക്കുന്ന.

പൂർണമായും വനിതാ പണ്ഡിതകൾ മാത്രം നേതൃത്വം നൽകുന്ന ക്ലാസായതിനാൽ സ്ത്രീകൾക്കുണ്ടാക്കുന്ന ഏത് സംശയവും ദൂരീകരിക്കാൻ സഹായകമാകുന്നുവെന്നതാണ് ഈ ക്ലാസിന്റ പ്രത്യേകത

Leave a Reply

Your email address will not be published.

error: Content is protected !!