KSDLIVENEWS

Real news for everyone

കാറിൽ രാജവെമ്പാല; കൂടിയിട്ട് ഒരുമാസം ; കുടുംബവുമായി പലയിടത്തും പോയി; എന്നിട്ടും അറിഞ്ഞില്ല: രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുടുംബം

SHARE THIS ON

കോട്ടയം∙ ഒരു മാസമായി സുജിത്തിന്റെ കാറിൽ ജീവനെടുക്കാന്‍ പോന്ന അപകടകാരിയായ ഒരു ‘വിഐപി’ സഞ്ചാരിയുണ്ടായിരുന്നു. ഉടമ പോലും അറിയാതെ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം നിശബ്ദനായി യാത്ര ചെയ്തു ഏറ്റവും അപകടകാരിയായ ആ സഹയാത്രികൻ. മലപ്പുറം വഴിക്കടവിൽ നിന്നാണ് ‌കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറിൽ കയറിപ്പറ്റിയത്. പിന്നീട് കൃത്യം ഒരുമാസം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. വഴിക്കടവിൽനിന്നും കോട്ടയത്തേക്കും തുടർന്ന് പലയിടത്തേക്കും കുടുംബത്തിന്റെ കൂടെയും അല്ലാതെയും സുജിത്തിന്റെ കാർ ഓടി. അപ്പോഴൊക്കെയും ആരെയും ഉപദ്രവിക്കാതെ രാജവെമ്പാല കാറിൽ തങ്ങി. ഒടുവിൽ അയൽവാസിയുടെ വീട്ടുപരിസരത്തുനിന്നുമാണ് പാമ്പിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!