KSDLIVENEWS

Real news for everyone

ഉമ്മൻചാണ്ടിയെ കാണാൻ മാത്രം കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

SHARE THIS ON

കൊച്ചി: എൺപതാം വയസിലേക്ക് ചുവടുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് മടങ്ങിയത്. ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!