KSDLIVENEWS

Real news for everyone

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ഉടുത്തിരുന്ന മുണ്ട് ഉയര്‍ത്തിക്കാട്ടി; പോക്സോ കേസില്‍ യുവാവിന് 5 വര്‍ഷം തടവ്

SHARE THIS ON

തൊടുപുഴ: പെണ്‍കുട്ടി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച്‌ കോടതി. 2020 ഇടുക്കി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇടുക്കി സ്വദേശി ബിനോയ് ആണ് പ്രതി. ശിക്ഷ ഒരുമിച്ച്‌ ഒരു വര്‍ഷം അനുഭവിച്ചാല്‍ മതി.

പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ ബിനോയ് ഉടുത്തിരുന്ന മുണ്ട് ഉയര്‍ത്തിക്കാട്ടി എന്നാണ് കേസ്. പെണ്‍കുട്ടി വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്ന സമയത്താണ് സംഭവം. ഈ സമയം വീട്ടിലെത്തിയ ബിനോയ് ‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യര്‍ത്ഥന നടത്തി. പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോഴാണ് ബിനോയ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുമ്ബ് പലതവണ ബിനോയ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പടുത്തിയിരുന്നതായും ഇവര്‍ പരാതിയില്‍ പറഞ്ഞു. കുറ്റം തെളിഞ്ഞതോടെ ബിനോയിയെ അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ സ്റ്റേഷനിലെ ശുചിമുറിയില്‍ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; വീഴ്ച വരുത്തിയ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!