KSDLIVENEWS

Real news for everyone

നാളെ മുതൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധം

SHARE THIS ON

നാളെ മുതല്‍ ടോള്‍ പ്ലാസകളിലൂടെ ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുകയുള്ളു. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് ടോള്‍ പ്ലാസാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!