ബദിയഡുക്ക ഗോളിയഡുക്കയിലെ വീട്ടിൽ നിന്ന് 40 പവൻ സ്വർണ്ണാഭരണ കവർച്ച : പോലീസ് അന്വേഷണം ശക്തമാക്കി

ബദിയഡുക്ക : ഗോളിയഡുക്കയിലെ ഹാരിസിന്റെ വീട്ടിൽ നിന്നു 40 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.വിരലടയാള വിദഗ്ദ്ധനും ഡോഗ് സ്ക്വാഡും ഇന്നലെ സ്ഥലത്തെത്തി തെളിവെടുത്തു . പൊലീസ് നായ വീട്ടിന്റെ ടെറസിൽ ഓടിക്കയറുകയും പിന്നീട് പറമ്പിൽ ചുറ്റിക്കറങ്ങുകയും ചെയ്തു . വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അതുവീട്ടുകാരുടേതാണോ എന്ന് പരിശോധിക്കുന്നുണ്ട് . ഈ മാസം 20 നും 29 നും ഇടയിലാണ് വീട്ടിലെ അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണ്ണാഭരണം കാണാതായത് . വിരലടയാളങ്ങൾ നിർണ്ണയിച്ച ശേഷം തുടർ നടപടിയുണ്ടാവുമെന്നു പൊലീസ് പറഞ്ഞു .

