KSDLIVENEWS

Real news for everyone

വാടക വീട്ടിൽ വില്പനയ്ക്കായി വെച്ച കഞ്ചാവ് പിടിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും കാൽലക്ഷം രൂപ പിഴയും

SHARE THIS ON

കാസർഗോഡ് : വാടക വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ മൂന്നു വർഷത്തെ കഠിനതടവിനും കാൽലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു . ചെങ്കളയിലെ മുഹമ്മദ് സലീം എന്ന തെക്കൻ സലീമി ( 45 ) നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി കെ നിർമ്മല ശിക്ഷിച്ചത് . പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നു വിധി പ്രസ്താവനയിൽ പറഞ്ഞു . 2013 ഏപ്രിൽ 21 ന് ആണ് കേസിനാസ്പദമായ സംഭവം . പ്രതി കുടുംബ സമേതം താമസിച്ചിരുന്ന ചെങ്കള , ബേർക്കയിലെ വാടക വീട്ടിൽ വിദ്യാനഗർ പ്രിൻസിപ്പൽ എസ് ഐ ആയിരുന്ന si ഉത്തംദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഒരുകിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി പ്രതിയെ പിടികൂടിയത് . ബെഞ്ചിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . കാസർകോട് ഇൻസ്പെക്ടർമാരായിരുന്ന സി കെ സുനിൽ കുമാർ , സുരേഷ് ബാബു , ബാലകൃഷ്ണൻ എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബാലകൃഷ്ണൻ ഹാജരായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!