നുള്ളിപ്പാടിയിൽ JJ ഫർണിച്ചർ ഷോപ് നടത്തിയിരുന്ന റഷീദ് തളങ്കര മരണപ്പെട്ടു

തളങ്കര: നുള്ളിപ്പാടിയിൽ വർഷങ്ങളോളം jj ഫർണിച്ചർ ഷോപ്പ് നടത്തിയിരുന്ന റഷീദ് തളങ്കര മരണപ്പെട്ടു; ദീർഘനാളായി അസുഖ ബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്ന റഷീദ് സുഖം പ്രാപിച്ച് വരുന്നതിനിടെയായിരുന്നു എല്ലാവരേയും ദു:ഖത്തിലാഴ്ത്തി വിട പറയുന്നത്. നേരത്തെ റഷീദിന്റെ സഹോദരൻ സൈനുൽ ആബിദ് Rss പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു വർഷം മുമ്പുണ്ടായ ആക്സിഡന്റിൽ റഷീദിന്റെ പിതാവും മാതാവും അനുജന്റെ രണ്ട് കുട്ടികളും മരണപ്പെട്ട ആഘാതം മാറും മുമ്പെയാണ് റഷീദും രോഗത്തോട് പൊരുതി വിട പറയുന്നത്. തളങ്കര കുന്നിൽ ദു:ഖ സാന്ദ്രം. വലിയ സൗഹൃദത്തിത്തിന്റെ ഉടമയും , ഉദാരമനസ്കനുമായിരുന്നു. കോവിഡ് കാലത്ത് നിരവധിപേർക്കാണ് റശീദ് സ്വന്തം വണ്ടിയിൽ ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിച്ചിരുന്നത്. ഒരു പാട് നന്മകൾ ചെയ്ത് കൊണ്ടാണ് റഷീദ് വിട വാങ്ങുന്നത്. ഒരു വർഷത്തിലധിമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടതിന്റെ ഒരു ആണ്ട് പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തളങ്കരയെ ദു:ഖത്തിലാഴ്ത്തി റഷീദിന്റെ വേര്‍പ്പാട്. ഭാര്യ: സജ്‌ന. മക്കള്‍: ഫാത്തിമ, റഫ്‌ന. സഹോദരങ്ങള്‍: ജുനൈദ്, സിയാദ്, മസൂദ്, ജാഫര്‍, സാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസലു റഹ്‌മാന്‍, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മുകുല്‍സു, ബല്‍ക്കീസ്, പരേതനായ സൈനുല്‍ ആബിദ്.

