KSDLIVENEWS

Real news for everyone

വീട്ടുജോലിക്കാരിയുടെ മാല കവർന്നു; വീട്ടുടമയും ഭാര്യയും അറസ്റ്റിൽ

SHARE THIS ON

കോട്ടയം ∙ വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന കേസിൽ 3 പേർ പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു–31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണു വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 16ന് അയ്മനം സ്വദേശിനിയുടെ വീട്ടിലാണു മോഷണം നടന്നത്. ഇവർ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയിൽ ശമ്പളക്കുടിശിക ഉണ്ടായി. കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലെ ടിവി എടുത്തിട്ട് ശമ്പളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു. വീട്ടമ്മ ഇതു സമ്മതിച്ചതോടെ ടിവി ഫിറ്റ് ചെയ്യുന്നതിനായി ആഷിക്കും ഭാര്യ നേഹയും ഇവരുടെ സുഹൃത്ത് അർജുനും അയ്മനത്തെ വീട്ടിലെത്തി. തുടർന്ന് വീട്ടമ്മയുടെ രണ്ടു പവൻ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!