KSDLIVENEWS

Real news for everyone

ബസുകളുടെ മത്സരയോട്ടം; മൈലാട്ടിയിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിലിടിച്ച് 7 പേർക്ക് പരിക്ക്

SHARE THIS ON

പൊയിനാച്ചി∙ സ്വകാര്യ–കെഎസ്ആർടിസി ബസുകളുടെ മത്സരയോട്ടത്തിനിടെ നി‍ർത്തിയിട്ട സ്കൂളിൽ ബസിൽ  കെഎസ്ആർടിസി ബസിടിച്ച് ഏഴു പേർക്കു പരുക്കേറ്റു.അപകടത്തിൽ കെഎസ്ആർടിസിയുടെ മുൻവശവും സ്കൂൾ ബസിന്റെ പിൻഭാഗവും പൂർണമായി തകർന്നു. ഇന്നലെ വൈകിട്ട് നാലോടെ ദേശീയപാത മയിലാട്ടി തുണിമില്ലിന്റെ സമീപത്താണ് അപകടമുണ്ടായത്.കെഎസ്ആർടിസി ബസ് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ ബസിന്റെ പിന്നിലിടിക്കുകയായിരുന്നു.

സ്കൂൾ വിദ്യാർഥികളായ ദർശന ചന്ദ്രൻ, കെ.ദേവാംഗ്, അൽഅമീൻ,ഫിദ് ഷെറിൻ, അധ്യാപിക ബി.മറിയംബി എന്നിവർക്കും കെഎസ്ആർടിസിയിൽ ഉണ്ടായിരുന്ന 2 യാത്രക്കാർക്കുമാണു പരുക്കേറ്റത്.ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  ട്രാൻസ്പോർട്ട് ബസിന്റെ പിന്നാലെ കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അപകടത്തിനിടെ റോഡിൽ കുടങ്ങി. ചട്ടഞ്ചാൽ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!