KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാവില്ലെന്ന് ഒ. രാജഗോപാല്‍, പരാമര്‍ശം പൊതുചടങ്ങില്‍

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ തിരൂര്‍ സ്വാധീനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്‍.രാമചന്ദ്രന്റെ പേരിലുള്ള അവാര്‍ഡ് ശശിതരൂരിന് കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ സമ്മാനിക്കുന്ന ചടങ്ങിലാണ് രാജഗോപാലിന്റെ പരാമര്‍ശം. ഒ രാജഗോപാലിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് തരൂര്‍ മടങ്ങിയത്.


”പാലക്കാട്ടുകാരനായ തരൂരിന്‍റെ മഹിമ ലോകം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തരൂര്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്നാല്‍ എന്തിനാണ് തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചിരുന്നു.


പക്ഷെ അത്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആര്‍ക്കെങ്കിലും അവസരം ഉണ്ടാകുമോയെന്ന് ഞാന്‍ സംശയിക്കുകയാണ്”- ഒ.രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!