KSDLIVENEWS

Real news for everyone

അന്തരിച്ച CPM നേതാവിനെതിരേ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു

SHARE THIS ON

കുമളി: സി.പി.എം. പ്രവർത്തകർ സംഘം ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു. മൂന്നാംമൈൽ സ്വദേശി ജോബിൻ ചാക്കോയെ (36) ആണ്‌ സി.പി.എം. പ്രവർത്തകർ ആക്രമിച്ചത്‌. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

അന്തരിച്ച സി.പി.എം. നേതാവിനെതിരേ സാമൂഹിക മാധ്യമത്തിൽ ജോബിൻ മോശം പോസ്റ്റിട്ടുവെന്ന് ആരോപിച്ച് സി.പി.എം. ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നു. കേസിൽ വ്യാഴാഴ്ച വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ജോബിനോട് ഹാജരാകാൻ പോലിസ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് അക്രമം.


വർക്ക് ഷോപ്പ് ജീവനക്കാരനായ ജോബിൻ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സി.പി.എം. പ്രവർത്തകർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ആണി അടിച്ച പട്ടിക കഷ്ണങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ജോബിന്റെ ഒരു കാലിന് ഒടിവുണ്ട്. വലത് കെെക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!