KSDLIVENEWS

Real news for everyone

കുണിയ കോളേജ് എൻഎസ്എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമങ്ങൾ നാടിന് സമർപ്പിച്ചു

SHARE THIS ON

താരംതട്ടെടുക്ക: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുണിയ കോളേജ് നാഷണൽ സർവീസ് സ്കീം, ശുചിത്വ മിഷന്റെയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ രണ്ടിടങ്ങളിലായി നടപ്പാക്കിയ “സ്നേഹാരാമം” പദ്ധതി കുണിയ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഫായിസ് അഹമ്മദ് നാടിന് സമർപ്പിച്ചു.
മാലിന്യംനിറഞ്ഞ രണ്ടിടത്ത് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സ്നേഹാരാമങ്ങൾ സജ്ജമാക്കിയ എൻ.എസ്.എസ് വൊളന്റിയർമാർ നാടിന് മാതൃകയായി.

ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തിലെ താരംതട്ടെടുക്കയിൽ സ്കൂളോട് ചേർന്ന് കാടുമുടി കിടന്ന പ്രദേശം വൃത്തിയാക്കി പൂന്തോട്ടവും അതോടൊപ്പം നാട്ടുകാർക്കായി ഇരിപ്പിടവുമാണ് നിർമ്മിച്ചത്.

രണ്ടാമത്തെ സ്നേഹാരാമം കുണ്ടംകുഴി മൂന്നാം കടവ് ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡ് സമീപപ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ.ജീന ടി.സി നേതൃത്വം നൽകി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ രഘുനാഥൻ കെ, ഭരതൻ, ശാന്തകുമാരി ശുചിത്വ മിഷൻ കോഡിനേറ്റർ ശൈലജയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. ജിഎൽപിഎസ് താരം തട്ടിടുക്കയിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപന സമ്മേളനം വസന്തകുമാരി പി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വെച്ച് എൻഎസ്എസ് യൂണിറ്റിന്റെ സേവനങ്ങൾ കണക്കിലെടുത്ത് മികവിനുള്ള നാടിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങിയാണ് ക്യാമ്പ് അവസാനിച്ചത്.

ചടങ്ങിൽ എൻഎസ്എസ് വളണ്ടിയർ മുഹമ്മദ് സ്വാഗതവും ജി.എൽ.പി.എസ് താരംതട്ടെടുക്ക പിടിഎ പ്രസിഡണ്ട് ശശി മുതിരങ്ങാനം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി ഡോ. രജത്ത് , മുൻ വാർഡ് മെമ്പർ ബാലകൃഷ്ണൻ നായർ ആശംസ അറിയിച്ചു. കുഞ്ഞിരാമൻ, ദാമോദരൻ, തമ്പാൻ, കുമാരൻ, മുരളി, ശ്രീധരൻ എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!