KSDLIVENEWS

Real news for everyone

സത്യസന്ധതയ്ക്ക് ആദരവ്

SHARE THIS ON

സത്യസന്ധതയ്ക്ക് ആദരവ്
മുപ്പത്തിയഞ്ച് പവനിൽ അധികം സ്വർണ്ണവും , പണവുമടങ്ങിയ ബാഗ് റോഡിൽ നിന്നും കളഞ്ഞ് കിട്ടിയത് സത്യസന്ധതയോടെ അതിൻ്റെ യഥാർത്ഥ ഉടമക്ക് തിരിച്ചേൽപിച്ച ഓട്ടോ ഡ്രൈവറായ പൊവ്വലിലെ അഷ്റഫിനെ അലയൻസ് ക്ലബ്ബ് കാസറഗോഡ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ.. നാടിന് മാതൃകാ പരമായ പ്രവർത്തനമാണ് അഷ്റഫ് ചെയ്തത് എന്നും ഇത്തരം ആളുകളെ സമൂഹത്തിൽ ഉയർത്തി കാണിക്കണമെന്നും ക്ലബ്ബ് പ്രസിഡൻ്റ് അച്ചു നായന്മാർമൂല ആദരിച്ച് സംസാരിക്കുകയുണ്ടായി.ചടങ്ങിൽ സോൺ ചെയർമാൻ റഫീഖ്,ക്ലബ്ബ് സെക്രട്ടറി സമിർ ആമസോണിക്സ്, ട്രഷറർ രമേഷ് കൽപക, നൗഷാദ് ബായിക്കര, അൻവർ കെ ജി, സിറാജുദ്ധീൻ മുജാഹിദ്, നാസർ ലീൻ, ഷംസീർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!