KSDLIVENEWS

Real news for everyone

കൊച്ചിയിലെ യൂത്ത് കോൺഗ്രസ് മാർച്ച്: എം.എൽ.എമാർ അടക്കമുള്ളവർക്കെതിരേ കേസെടുത്ത് പോലീസ്

SHARE THIS ON

കൊച്ചി: കൊച്ചിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പങ്കെടുത്ത എം.എൽ.എമാർക്കെതിരേ കേസ്. അൻവർ സാദത്ത്, റോജി.എം.ജോൺ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം പതിനഞ്ച് പേർക്കെതിരേയും കണ്ടാലറിയാവുന്ന 200 പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റംചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.


എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോസഫാണ് ഒന്നാം പ്രതി. അൻവർ സാദത്ത് എം.എൽ.എ രണ്ടാം പ്രതിയും റോജി എം ജോൺ എം.എൽ.എ മൂന്നാം പ്രതിയുമാണ്. ഡിസിസി പ്രസി‍ഡന്റ് മുഹമ്മദ് ഷിയാസ് ഏഴാം പ്രതിയുമായാണ് കേസ്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തി‌യ മാർച്ചിൽ പങ്കെടുത്തവർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹൈബി ഈഡൻ എം.പിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.


ഡിസിസി ഓഫീസിൽ നിന്ന് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് കൊച്ചിൻ കോർപറേഷന് മുന്നിൽ പോലീസ് തടയുകയായിരുന്നു. പോലീസിനെ നേരെ കല്ലേറ് ഉണ്ടാവുകയും പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!