കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി

കണ്ണൂര്‍: കണ്ണൂര്‍-ആലപ്പുഴ (16308) എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി. രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്.
രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പിന്നീട് 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. പാളം തെറ്റിയ കോച്ചുകള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്.
പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകര്‍ന്നിട്ടുണ്ട്

