കോട്ടിക്കുളം റെയിൽവേ മേൽപ്പാലം: കരാർ നടപടികളിലേക്ക്

പാലക്കുന്ന്: കോട്ടിക്കുളം റെയിൽവേ മേൽപ്പാല നിർമാണത്തിനുള്ള കരാർ നടപടികൾ തുടങ്ങിയെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അറിയിച്ചു. പ്ലാറ്റ് ഫോം രണ്ടായി മുറിച്ച് കടന്നുപോകുന്ന പ്രധാന പാതയുള്ള സംസ്ഥാനത്തെ ഏക റെയിൽവേ സ്റ്റേഷൻ ആണ് കോട്ടിക്കുളം. ഇവിടെ മേൽപ്പാലം നിർമിക്കാൻ കിഫ്ബി ഏഴ് വർഷം മുൻപ് 19.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യത്തിന് സ്ഥലം ഏറ്റെടുത്ത റെയിൽവേ ആനുപാതികമായി പണം വകയിരുത്താതതിനാൽ മേൽപ്പാലം വന്നില്ല. ഒരു ഘട്ടത്തിൽ തങ്ങൾ ഏറ്റെടുത്ത ഭൂമിക്ക് വില തന്നാൽ അനുമതി നൽകാമെന്ന റെയിൽവേയുടെ ആവശ്യത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകി.

