KSDLIVENEWS

Real news for everyone

മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു; മരണം വിവാഹനിശ്ചയത്തിന് നാട്ടില്‍ വരാനിരിക്കെ

SHARE THIS ON

പൂച്ചാക്കല്‍: ഒമാനില്‍ വെള്ളപ്പൊക്കത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചേര്‍ത്തല അരൂക്കുറ്റി പഞ്ചായത്ത് നദുവത്ത് നഗര്‍ തറാത്തോട്ടത്ത് വലിയവീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ അബ്ദുല്ല വാഹിദ് (28) ആണ് മരിച്ചത്. ബര്‍ക്കയിലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.  ജോലി സംബന്ധമായ ആവശ്യത്തിനായി വാഹനവുമായി സൂറില്‍ പോയി തിരിച്ചു വരുന്ന വഴി ഇബ്രക്കടുത്തുവെച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നു. വാഹിദിന്റെ വിവാഹനിശ്ചയം 16- ന് നടത്തുവാന്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനോടനുബന്ധിച്ച് നാട്ടിലേക്ക് വരാന്‍ തയ്യാറെടുപ്പ് നടത്തി വരികെയാണ് അപകടമുണ്ടായത്. രണ്ട് വര്‍ഷം മുന്‍പാണ് ഒടുവില്‍ നാട്ടില്‍ വന്നത്. മാതാവ്: ബല്‍കീസ്, സഹോദരി: വാഹിദ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!