KSDLIVENEWS

Real news for everyone

പരീക്ഷ പേടി മറികടക്കാൻ,എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് “ട്രിപ്പ് ടു ടോപ് ” സംഘടിപ്പിച്ചു

SHARE THIS ON


കുമ്പള.എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൊടിയമ്മ ഗവ.ഹൈസ്കൂൾ വിദ്യാർഥികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ “ട്രിപ്പ് ടു ടോപ് ” കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ ഭയം, ടെൻഷൻ ,സ്ട്രെസ്
ആത്മവിശ്വാസക്കുറവ് എന്നിവയെ മറികടന്ന് പരീക്ഷയിലും കരിയറിലും ജീവിതത്തിലും മുന്നേറാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.
ജി.എച്ച്.എസ് കൊടിയമ്മ യു പി വിഭാഗം കാംപസിൽ നടന്ന പരിപാടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി
അധ്യക്ഷൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അബ്ബാസ് അലി അധ്യക്ഷനായി.
സിജി ജില്ലാ വൈസ് പ്രസിഡൻ്റ് ഹക്കീം മാസ്റ്റർ മാടക്കാൽ ക്ലാസ്സിന് നേതൃത്വം നൽകി. ഗ്രന്ഥാലയം പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ,
അബ്ദുൽ കാദർ വിൽറോഡി, പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദുൽ കാദർ പി.ബി, നൗഫൽ കൊടിയമ്മ, ഹനീന ടീച്ചർ, മുഹമ്മദ് മഡുവം, റംഷാദ് കൊടിയമ്മ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!