താംബൂലം മ്യൂസിക്കൽ ആൽബം പ്രശസ്ത സിനിമ താരവും, കോമഡി ഉത്സവം അവതാരകനും കൂടിയായ ശ്രീ മിഥുൻ രമേഷ് പ്രകാശനം ചെയ്തു

ശ്രീ നാൽവർ ദൈവസ്ഥാനം, കാനത്തൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കിയ വയനാട്ടുകുലവൻ ദേവന്റെ ഭക്തിഗാനം താംബൂലം മ്യൂസിക്കൽ ആൽബം പ്രശസ്ത സിനിമ താരവും, കോമഡി ഉത്സവം അവതാരകനും കൂടിയായ ശ്രീ മിഥുൻ രമേഷ് പ്രകാശനം ചെയ്തു.ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ മീഡിയ സെക്രട്ടറിയും All കേരള കോളേജ് അലുംനി (അക്കാഫ്) ജനറൽ സെക്രട്ടറിയുമായ വി എസ് ബിജു കുമാർ, രഞ്ജിത്ത് കോടോത്ത് , ശബരി മൂടയംവീട്, മഹേഷ് കാനത്തൂർ, അമൽ കൃഷ്ണൻ, അശ്വിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. . 21-02-2024 ബുധനാഴ്ച നടന്ന കൂവം അളക്കൽ ചടങ്ങിന് ശേഷം മഹോത്സവ കമിറ്റിയുടെയും നാട്ടുക്കാരുടെയും സാന്നിധ്യത്തിൽ താംബൂലം തിരുസന്നിധിയിൽ സമർപ്പിച്ചു.
രഞ്ജിത്ത് കോടോത്ത്, ശബരിനാഥ് മുടേംവീട്, മഹേഷ് കാനത്തൂര്‍, അമല്‍ കൃഷ്ണന് കാനത്തൂര്‍ എന്നിവര്‍ നിര്‍മ്മാണം നടത്തിയ ആല്‍ബത്തില്‍ രാമചന്ദ്രന് കാനത്തൂര്‍, വിജയന് കാട്ടുകുളങ്ങര, അളക പ്രവീണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. വിജയന് കാട്ടുകുളങ്ങര എഴുതിയ വരികള്‍ക്ക് രാമചന്ദ്രന് കാനത്തൂരാണ് സംഗീതം നല്‍കിയത്…

