KSDLIVENEWS

Real news for everyone

ബേക്കൽ ടൂറിസം വില്ലേജ് കരാർ രേഖ കൈമാറി

SHARE THIS ON


കാഞ്ഞങ്ങാട്: ബേക്കൽ ടൂറിസം വില്ലേജ് യാഥാർഥ്യമാവുന്നു. ടൂറിസം വില്ലേജ് പ്രോജക്ടിന്റെ ലൈസൻസ് എഗ്രിമെന്റ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് മോറെക്സ് ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് മൗലാക്കിരിയത്തിന് കൈമാറി. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിലെ ആദ്യ പ്രോജക്ടാണ് ബേക്കലിൽ നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപയാണ് മോറെക്സ് ഗ്രൂപ് നിക്ഷേപിക്കുന്നത്.

അ​ജാ​നൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​യ​ൽ പൊ​യ്യ​ക്ക​ര​യി​ലും കൊ​ത്തി​ക്കാ​ലി​ലു​മാ​യി ബി.​ആ​ർ.​ഡി.​സിയു​ടെ കൈ​വ​ശ​മു​ള്ള 33.18 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടൂ​റി​സം വി​ല്ലേ​ജ് സ്ഥാ​പി​ക്കു​ന്ന​ത്. 30 വ​ർ​ഷ​ത്തേ​ക്കാ​ണ് സ്ഥ​ലം മോ​റെ​ക്സ് ഗ്രൂ​പ്പി​ന് ലീ​സി​ന് ന​ൽ​കി​യ​ത്. വി​ദേ​ശ-​സ്വ​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലേ​ക്കു​ള്ള അ​തി വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് ബേ​ക്ക​ൽ ടൂ​റി​സം വി​ല്ലേ​ജി​ന്റെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ജി​ല്ല​യി​ലെ ടൂ​റി​സം ക​ണ​ക്ടി​വി​റ്റി സെ​ന്റ​റാ​യി ടൂ​റി​സം വി​ല്ലേ​ജ് മാ​റും. പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ർ​മി​തി​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. റി​വ​ർ​സൈ​ഡ് പാ​ർ​ക്ക്, ഹ​ട്ട് , ബോ​ട്ടിങ്, ലൈ​വ് ഫി​ഷ് ക്യാ​ച്ചിങ് സെ​ന്റ​ർ, നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ, കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​ൻ പ്ര​ത്യേ​ക സോ​ൺ, വെ​ഡ്ഡിങ് സോ​ൺ, ആം​ഫി തി​യേ​റ്റ​ർ, സ്വി​മ്മിങ് പൂ​ൾ, റി​സോ​ർ​ട്ട് , ക​യാ​ക്കിങ്, റോ​പ്പ് വേ ​തു​ട​ങ്ങി​യ​വ ടൂ​റി​സം വി​ല്ലേ​ജി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​വും. ത​ദ്ദേ​ശീ​യ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത കൂ​ടി ഇ​തി​ന്റെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ബേക്കൽ ടൂറിസം വില്ലേജ് പ്രോജക്ട്
ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി -കെ. സബീഷ് (അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ബേക്കലുമായി ബന്ധപ്പെട്ടതും ജില്ലയിലെ ഏറ്റവും വലുതുമായ ടൂറിസം പദ്ധതിയാണ് വില്ലേജ് ടൂറിസം പദ്ധതി. ബേക്കലിനെ റിസോർട്ട് നിർമാണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിൽ നിന്നും വ്യത്യസ്തമാക്കുകയാണ് ഈ പദ്ധതി. റിസോർട്ടിനു വേണ്ടി ഏറ്റെടുത്ത ഭൂമിയിലാണ് അനുഭവവേദ്യ ടൂറിസമായ വില്ലേജ് ടൂറിസം കടന്നുവരുന്നത്. 33 ഏക്കർ ഭൂമിയിൽനിന്നും തീരദേശ സംരക്ഷണ നിയമത്തിൻ കീഴിൽ വരാത്ത 3.5 ഏക്കറിൽ നിർമാണം നടക്കും. ബാക്കി 30 ഏക്കറിലാണ് വിവിധങ്ങളായ അനുഭവവേദ്യമായ പദ്ധതികൾ കടന്നുവരുന്നത്. ജില്ലയിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!