കൈയില്‍ കാശില്ലെങ്കിലും ടിക്കറ്റെടുക്കാം! ഏപ്രില്‍ 1 മുതല്‍ ജനറല്‍ ട്രെയിൻ ടിക്കറ്റ് എടുക്കാൻ പുതിയ ഓപ്ഷൻ

ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്കായി ഒരു ശുഭവാർത്ത എത്തിയിരിക്കുന്നു. ഏപ്രില്‍ 1 മുതല്‍ ജനറല്‍ സീറ്റിലേക്കുള്ള ട്രെയിൻ ടിക്കറ്റ് എടുക്കാൻ പുതിയ ഓപ്ഷൻ ലഭ്യമാകുന്നു എന്നതാണ് അത്. ഇനിമുതല്‍ യുപിഐ പേയ്മെന്റ് സംവിധാനങ്ങളുപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിന്റെ പണം അടയ്ക്കാം എന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ ട്രെയിൻയാത്ര കൂടുതല്‍ സുഗമമാക്കാൻ ഇന്ത്യൻ റെയില്‍വേ എടുത്തിരിക്കുന്ന ഏറ്റവും പുതിയ സുപ്രധാന തീരുമാനമാണ് ഇത് എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഇന്ത്യൻ റെയില്‍വേ. ദിവസവും നിരവധി ആളുകള്‍ യാത്രകള്‍ക്കായി ഇന്ത്യൻ റെയില്‍വേയെ ആശ്രയിക്കുന്നു. അതിനാല്‍ത്തന്നെ ഈ പുതിയ തീരുമാനം നിരവധിപേർക്ക് ഉപകാരപ്പെടും. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രാ ടിക്കറ്റ് എടുക്കാൻ പലപ്പോഴും ആളുകള്‍ക്ക് ഏറെ നേരം നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ടിവരാറുണ്ട്. എന്നാല്‍ യുപിഐ ഇടപാടുകളിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താനുള്ള സൗകര്യം എത്തുന്നത് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഒരു പരിധിവരെ സഹായിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ആളുകള്‍ പഴ്സില്‍ പണം കൊണ്ടുനടക്കുന്നതും കുറവാണ്. ഏതെങ്കിലും യുപിഐ ആപ്പുകള്‍ വഴി പേയ്മെന്റ് നടത്തുകയാണ് കൂടുതല്‍ പേരും ചെയ്യുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകള്‍ പോലുള്ള സ്ഥലങ്ങളില്‍ എത്തുമ്ബോള്‍ കൈയില്‍ ക്യാഷ് ഇല്ലെങ്കില്‍ ടിക്കറ്റെടുപ്പ് നടക്കില്ലായിരുന്നു. എന്നാല്‍ ഇനി യുപിഐ ബാലൻസുള്ള ഒരു സ്മാർട്ട്ഫോണുണ്ടെങ്കില്‍ ആർക്കും ഏത് നേരത്തും ടിക്കറ്റെടുക്കാൻ സാധിക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയില്‍വേ ( Indian Railways ) നേരത്തെ തന്നെ യുപിഐ പേയ്മെൻ്റ് മോഡ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ജനറല്‍ ടിക്കറ്റ് കൗണ്ടറില്‍ പണം നല്കി തന്നെ എടുക്കണമായിരുന്നു. ഇനി അതിന്റെ ആവശ്യം ഉണ്ടാകില്ല. ഫോണ്‍ ഉപയോഗിച്ച് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും ജനറല്‍ സീറ്റിലേക്കുള്ള ടിക്കറ്റ് എടുക്കാം. ജനറല്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യുപിഐ വഴി പണമടയ്ക്കാൻ അനുവദിക്കുന്ന ഡിജിറ്റല്‍ പേയ്മെൻ്റ് മോഡ് അനുവദിച്ചുകൊണ്ടുള്ള ഓഡർ വന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ജനറല്‍ ക്ലാസ് യാത്രക്കാർക്ക്, അതായത് റിസർവ് ചെയ്യാത്ത കമ്ബാർട്ടുമെൻ്റുകളില് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ക്യുആർ അല്ലെങ്കില്‍ യുപിഐ പേയ്മെൻ്റ് രീതിയിലൂടെ ടിക്കറ്റ് ലഭിക്കും. ഏപ്രില്‍ 1 മുതല്‍ യുപിഐ വഴി പേയ്മെന്റ് നടത്താനുള്ള സൗകര്യം ആരംഭിക്കും എന്നാണ് വിവരം. ഇതോടൊപ്പം പഴയ രീതിയില്‍ പണം നല്കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും തുടരും. റെയില്‍വേ സ്റ്റേഷനുകളിലെ അണ്റിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളില്‍ ഈ ഓണ്‍ലൈൻ ടിക്കറ്റ് സൗകര്യം റെയില്‍വേ ഒരുക്കും. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഈ സംവിധാനം ഏറെ വലിയ പങ്കുവഹിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ ടിക്കറ്റ് പേയ്മെന്റിനായി ഉപയോഗിക്കാൻ സാധിക്കും. ഇത് കൂടാതെ, റെയില്‍വേ സ്റ്റേഷനുകളിലെ അണ്റിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളില്‍ ഓണ്‍ലൈൻ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് റെയില്‍വേ നേരത്തെ പറഞ്ഞിരുന്നു. ട്രെയിൻ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലളിതമാക്കുന്നതിനുമായി ഏപ്രില്‍ 1 മുതല്‍ ഈ പുതിയ തീരുമാനവും നടപ്പിലാക്കുമെന്ന് ഇന്ത്യൻ റെയില്‍വേ IRCTC അറിയിച്ചു. ആളുകളുടെ ട്രെയിൻ യാത്ര കൂടുതല്‍ സുഖകരമാക്കാൻ കൂടുതല്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കാൻ ഇന്ത്യൻ റെയില്‍വേ തയാറെടുക്കുന്നുണ്ട് എന്നാണ് സൂചന.

