KSDLIVENEWS

Real news for everyone

തലസ്ഥാനത്തെ ഞെട്ടിച്ച സ്വ‍ർണക്കവർച്ച; ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്ക്, ഗൂഢാലോചന നടത്തിയവരില്‍ മാളിക ജ്വല്ലറി ഉടമയും

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണകവർച്ചയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ദിവസങ്ങൾക്ക് മുമ്പാണ് കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്സലും നടത്തിയെന്ന് പൊലീസ് പറയുന്നു. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ക്വട്ടേഷൻ സംഘത്തിന് മുഖ്യപ്രതിയായ അമോൽ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. സ്വർണം കവർന്നെടുത്ത ശേഷമാണ് ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ് നാല് ലക്ഷം രൂപ നൽകിയത്. കൂട്ടുപ്രതിയായ ദിലീപിന്റെ കൈയിലാണ് അമോൽ പണം നൽകിയത്. ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്നാട്ടിലായിരുന്ന അനൂപ് രാജിന് തുക കൈമാറുകയായിരുന്നു. കവർച്ച നടന്ന ദിവസം രാവിലെ തന്നെ അമൂൽ 85 ഗ്രാം സ്വർണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവർന്നെടുത്ത സ്വർണത്തിൽ നിന്ന് 85 ഗ്രാം തിരികെ നൽകണമെന്നും അമോൽ ആവശ്യപ്പെട്ടിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. അമോലും മാളവിക ജ്വല്ലറി ഉടമ ജയറാമും ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്സലും നടത്തി. ഈ റിഹേഴ്സലിൽ ദിലീപും പങ്കെടുത്തിരുന്നു. എന്നാൽ, അന്ന് പ്രതികൾ നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽ നിന്നും ഇറങ്ങിയില്ല. ഇതോടെ ആദ്യ നീക്കം വിജയിച്ചില്ല. പിന്നീട് സാഹചര്യം വിലയിരുത്തി കവർച്ച നടപ്പാക്കുകയായിരുന്നു. അമോലിനെയും ദിലീപിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!