KSDLIVENEWS

Real news for everyone

ബീഹാർ സെക്രട്ടേറിയറ്റിലും തീപ്പിടിത്തം ; അഴിമതിയുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

SHARE THIS ON

പട്ന: ബിഹാർ സെക്രട്ടറിയേറ്റിലും വൻ തീപ്പിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. എൻഡിഎ ഭരണകാലത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷമായ ആർജെഡി ആരോപിച്ചു. അടുത്തിടെ കേരളത്തിലുണ്ടായതിന് സമാനമായ വിവാദമാണ് ബിഹാറിലും ഉയർന്നിട്ടുള്ളത്.
പട്‌നയിലെ സെക്രട്ടേറിയറ്റിലും തീപ്പിടിത്തം; അഴിമതിയുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷംപട്ന: ബിഹാർ സെക്രട്ടറിയേറ്റിലും വൻ തീപ്പിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. എൻഡിഎ ഭരണകാലത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷമായ ആർജെഡി ആരോപിച്ചു. അടുത്തിടെ കേരളത്തിലുണ്ടായതിന് സമാനമായ വിവാദമാണ് ബിഹാറിലും ഉയർന്നിട്ടുള്ളത്.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയിൽ നിന്ന് തീപടർന്നത്. ഒന്നാം നിലയിലേക്കും തീപടർന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂർണ്ണമായും അണയ്ക്കാനായതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.

‘സെക്രട്ടറിയേറ്റിലുള്ള അഗ്നി ശമനസേനാംഗങ്ങൾക്ക് പുറമെ പുറത്ത് നിന്നുള്ള പന്ത്രണ്ടോളം യൂണിറ്റുകളും തീയണയ്ക്കാനുള്ള ശ്രമത്തിൽ പങ്കാളികളായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പൂർണ്ണമായും അണച്ചത്’ പട്ന അഗ്നിശമന സേന വാക്താവ് അറിയിച്ചു.

ആളപായമൊന്നും ഉണ്ടായില്ല. എന്നാൽ പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കി. ഔദ്യോഗിക രേഖകൾ നശിപ്പിക്കുന്നതിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആർജെഡി വാക്താവ് ചിത്രഞ്ജൻ ഗഗൻ ആരോപിച്ചു. ഈ സർക്കാർ താഴെയിറങ്ങിയാൽ അഴിമതികൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ആർജെഡി ആരോപിച്ചു.
തങ്ങളുടെ സർക്കാർ ബിഹാറിൽ അധികാരത്തിൽ തുടരില്ലെന്ന് എൻഡിഎ സഖ്യകക്ഷികളായ ജനതാദൾ-യുണൈറ്റഡ്, ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞു. എൻഡിഎ ഭരണകാലത്ത് നടത്തിയ അഴിമതികൾ ബിഹാറിൽ ആർജെഡി അധികാരത്തിൽ എത്തുമ്പോൾ അന്വേഷിക്കുമെന്ന ഭയത്തിലാണ് അവർ ഇപ്പോൾ അട്ടിമറിനടത്തി തെളിവ് നശിപ്പിച്ചിരിക്കുന്നത്. അറുപതോളം അഴിമതി ആരോപണങ്ങൾ എൻഡിഎ സർക്കാരിനെതിരെ ഉണ്ട്’ ചിത്രഞ്ജൻ ഗഗൻ പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടുത്തത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!