KSDLIVENEWS

Real news for everyone

സിംഹങ്ങള്‍ ഇണചേരുന്നതിനിടെ അടുത്തുചെന്ന് പ്രകോപിപ്പിച്ചു; യുവാവിനെ കടിച്ചുകീറി കൊന്ന് സിംഹം; സംഭവം ഗുജറാത്തില്‍

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അമ്രേലിയിലെ ലുവാരിയ റിസർവ് വനത്തിലായിരുന്നു സംഭവം.

21-കാരനായ സൊഹില്‍ മേമൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയില്‍ ഒരുമാസത്തിനിടെ സിംഹം മനുഷ്യരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്.

യുവാവും സംഘവും സിംഹങ്ങളെ കാണാനായാണ് കഴിഞ്ഞദിവസം രാത്രി വനത്തിനുള്ളില്‍ കടന്നതെന്നാണ് അധികൃതർ പറയുന്നത്. സിംഹങ്ങളെ കൂടുതല്‍ അടുത്തുകാണാനായാണ് യുവാക്കളുടെ സംഘം വനത്തിനകത്ത് പ്രവേശിച്ചത്. ആണ്‍സിംഹവും പെണ്‍സിംഹവും ഇണചേരുന്നതാണ് യുവാക്കള്‍ കണ്ടത്. തുടർന്ന് സിംഹങ്ങളുടെ അടുത്തുചെന്ന് പ്രകോപിപ്പിച്ചെന്നും ഇതോടെ ആണ്‍സിംഹം യുവാവിനെ ആക്രമിച്ചെന്നും വലിച്ചിഴച്ച്‌ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയാണുണ്ടായതെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!