ദുബായ് പോലീസും അൽജബീൻ ഹബും ദേരയുടെ വിവിധ പ്രദേശങ്ങളിൽ നടത്തി ക്കൊണ്ടിരിക്കുന്ന റംസാൻ ഇഫ്താർ കിറ്റ് വിതരണം ശ്രദ്ധേയമാകുന്നു

ദുബായ്: ദുബായ് പോലീസും, അർജബീൻ ഹബും, നൈഫ് പോലീസും ദുബായിലെ വ്യവസായ സ്ഥാപനങ്ങളുടെയും, വാണിജ്യ പ്രമുഖരുടെയും സഹകരണത്തോ നൈഫിലെ വിവിധ പ്രദേശങ്ങളായ അൽറാസ്, കോർണിഷ്, ഗോൾഡ് സൂഖ് എന്നിവിടങ്ങളിൽ ആയിരം മുതൽ 5000 വരെ പേർക്കാണ് ദിവസവും വിഭവ സമൃദ മായ ഇഫ്താർ കിറ്റ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷവും ഇതുപോലെ ഉദാരമതികളുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. അബ്ദുള്ള അൽ ഹുസനീ, മുഹമ്മദ് ഇബ്രാഹിം, അൽ ഹത്താവി, ഷാഹുൽ തങ്ങൾ, മുഹമ്മദ് ഇബ്രാഹിം, സമീർ ബെസ്റ്റ് ഗോൾഡ് തുടങ്ങിയവർ നേതൃത്തം നൽകി വരുന്നു.

