KSDLIVENEWS

Real news for everyone

ജയിലില്‍വെച്ച് ഭരണം നടത്താന്‍ കെജ്രിവാളിനെ അനുവദിക്കില്ല- ഡല്‍ഹി ലഫ്. ഗവര്‍ണര്‍

SHARE THIS ON

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി. സക്‌സേന. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്‌സേനയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ലഫ്. ഗവര്‍ണറുടെ പ്രതികരണം. ‘ജയിലിനുള്ളില്‍വെച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളില്‍ ചോദ്യംചെയ്യലിനായി മാര്‍ച്ച് 28 വരെയാണ് കോടതി കെജ്‌രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്. ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരവേ കെജ്‌രിവാള്‍ ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത് കെട്ടടങ്ങുംമുമ്പ് തന്നെ കെജ്‌രിവാള്‍ അടുത്ത ഉത്തരവും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്‌നന്റ് ജനറല്‍ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!