KSDLIVENEWS

Real news for everyone

മരുമകന്റെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ടു; സംഭവം മകള്‍ക്ക് നേരെയുളള അക്രമം തടുക്കുന്നതിനിടെ

SHARE THIS ON

മലപ്പുറം: വണ്ടൂരില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചേന്ദംകുളങ്ങരയില്‍ സല്‍മത്താണ് കൊല്ലപ്പെട്ടത്. സല്‍മത്തിന്റെ മകളായ സജ്‌നയുടെ ഭർത്താവ് സമീർ പിടിയിലായി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സമീറും ഭാര്യയുമായി നിന്തരം വഴക്കുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ സമീർ ഭാര്യയെ വാക്കത്തി ഉപയോഗിച്ച്‌ വെട്ടാൻ തുടങ്ങിയപ്പോള്‍ സല്‍മത്ത് പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടയില്‍ ഇവർക്ക് വെട്ടേല്‍ക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി വെട്ടേറ്റ സല്‍മത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെയും ഇവരുടെ അമ്മയെയും ഉപദ്രവിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ നിരവധി കേസുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സല്‍മത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!