KSDLIVENEWS

Real news for everyone

ഉദുമയിലെ പീഡനം: ജനകീയ നീതിവേദി പോരാട്ടത്തിലേക്ക്

SHARE THIS ON

മേൽപറമ്പ്: പീഡിപ്പിക്കപ്പെട്ട ഉദുമയ്ക്കടുത്ത യുവതിക്ക് വേണ്ടി ജില്ലാ ജനകീയ നീതിവേദി പോരാട്ടത്തിനിറങ്ങാനും കോടതിയെ സമീപിക്കാനും തീരുമാനിച്ചു. തന്നെ ഭീഷണിപ്പെടുത്തി 18-ലധികം പേർ പീഡിപ്പിച്ചെന്ന് യുവതി നേരിൽ പരാതി നൽകിയിട്ടും അധികൃതർ അലംഭാവം കാണിച്ചുവെന്ന് യോഗം പരതിപ്പെട്ടു.

കേന്ദ്രസർക്കാരും കോടതികളും സ്ത്രീകളുടെ മൊഴികൾക്ക് പ്രത്യേക പരിഗണന നൽകി രണ്ട് ദിവസത്തിനകം കേസെടുക്കണമെന്ന് ഉത്തരവിറക്കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ജനകീയ നീതിവേദി പോരാട്ടത്തിനിറങ്ങാൻ തീരുമാനിച്ചത്.

കെ.സൈഫുദ്ദീൻ, ഹമീദ് ചാത്തങ്കൈ, സി.എച്ച്.റിയാസ്, ഹാരിസ് ബന്നു, ഉബൈദുള്ള കടവത്ത്, ഇസ്മായിൽ ചെമ്മനാട്, ബഷീർ കുന്നരിയത്ത്, എം.എം.കെ.സിദ്ദീഖ്, എൻ.കെ.ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!